മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടിയെന്ന സംഭവം; കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതി മുഹമ്മദ് ഉബൈസ്

JULY 21, 2026, 10:46 PM

കൊച്ചി: മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി കേസിലെ പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഉബൈസ്.വനിതാ ജീവനക്കാരിയെ ഷെഫ് ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണെന്നും ഇത് വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഹോട്ടല്‍ ഉടമയല്ലെന്നും ജീവനക്കാരന്‍ ആണെന്നും ഉബൈസ് പറയുന്നു.എറണാകുളം അങ്കമാലിയിലെ ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.റിയാസ് മോശമായി പെരുമാറിയെന്ന് ഹോട്ടല്‍ ജീവനക്കാരിയായ യുവതി പരാതിപ്പെട്ടപ്പോള്‍ താന്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ഉബൈസ് വ്യക്തമാക്കി.

ഉബൈസ് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന റിയാസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉബൈസ് ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ പൊരിച്ചത് ആവശ്യപ്പെട്ടെന്നും ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ രുചിയില്ലെന്നും ഉപ്പ് കുറവുണ്ടെന്നും ഉബൈസ് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കമെന്നാണ് പരാതി.

vachakam
vachakam
vachakam

എന്നാല്‍ ഹോട്ടലിന്റെ ഫ്രീസര്‍ നാളുകളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ല എന്നും ഷെഫ് മറുപടി നല്‍കി. ഇതോടെ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് റിയാസ് അടുക്കളയിലേക്ക് മടങ്ങിയതോടെ പ്രകോപിതനായ ഉബൈസ് പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടിയെന്ന പരാതിയിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് യുവതിയും താനും മറ്റൊരു പരാതി നല്‍കുമെന്നും ഉബൈസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam