കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ കൊല്ലം സ്വദേശിയായ യുവാവിനെതിരെ കേസ്. നാല് വയസുള്ള മകളുടെ ദൃശ്യങ്ങളും ഭർത്താവ് പകർത്തിയിരുന്നതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു.
നാട്ടിലും വിദേശത്തുമായി കഴിയുന്നതിനിടെയാണ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പരാതി. 2022 മുതൽ ദൃശ്യങ്ങൾ പകർത്തിയിരുന്നെങ്കിലും ഈ വർഷമാണ് അവ ഇ-മെയിൽ വഴി അശ്ലീല സൈറ്റുകൾക്ക് കൈമാറിയതെന്നാണ് യുവതി പറയുന്നത്. തനിക്ക് കാണാനായി സൂക്ഷിക്കാനാണെന്ന് പറഞ്ഞാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തിയതെന്നും പിന്നീട് അവ വിൽക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അശ്ലീല സൈറ്റുകളിൽ ദൃശ്യങ്ങൾ കണ്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. ഭർത്താവിനെ കൗൺസിലിങ്ങിലൂടെ മാറ്റിയെടുക്കാമെന്ന ഉദ്ദേശ്യത്തിൽ യുവതി അദ്ദേഹത്തെ നാട്ടിലെത്തിച്ചെങ്കിലും പിന്നീട് ക്രൂരമായി മർദിച്ചെന്നാണ് ആരോപണം.
ദൃശ്യങ്ങൾ പകർത്തുന്നതിനെ എതിർത്തതിനെ തുടർന്നും ഭർത്താവിന്റെ ലൈംഗിക പെരുമാറ്റത്തെ ചോദ്യം ചെയ്തതിനും മർദിച്ചെന്നാണ് യുവതിയുടെ പരാതി. കുട്ടിയുടെ മുന്നിൽവെച്ചും മർദനം നടന്നതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ചികിത്സയിലാണ്.
കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ കേസിലെ ദമ്പതികളുമായി ഭർത്താവിന് ബന്ധമുണ്ടെന്നും ഒന്നിലധികം ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നുവെന്നും യുവതി ആരോപിച്ചു. ഭർത്താവിന് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ വിവിധ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകളും ഫോൺ സംഭാഷണങ്ങളും ഉൾപ്പെടെയാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹമോചനത്തിനായും യുവതി കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ 77, 118(1), 115(2) വകുപ്പുകൾക്കും ഐ.ടി. ആക്ടിലെ വ്യവസ്ഥകൾക്കും കീഴിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
