ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ  മുഖ്യപ്രതി പിടിയിൽ 

NOVEMBER 7, 2025, 12:59 AM

തൃശൂർ: ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണി തുടർന്ന് വ്യാപാരിയായ മുസ്തഫ ജീവനൊടുക്കിയതിൽ മുഖ്യപ്രതി പിടിയിലായതായി റിപ്പോർട്ട്. നെന്മിനി സ്വദേശി പിടിയിൽ പ്രഹ്ലേഷിനെയാണ് മുംബൈയിൽ നിന്ന് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കൊള്ളപലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഒക്‌ടോബർ 10ന് മുസ്തഫ ജീവനൊടുക്കിയത്. പ്രഹ്ലേഷ് , കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസ് എന്നിവർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

20 ശതമാനം പലിശയ്ക്ക് ആറ് ലക്ഷം രൂപയാണ് മുസ്തഫ പലിശക്കാരിൽ നിന്ന് വാങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിന് 58 ലക്ഷത്തോളം രൂപ മുസ്തഫയിൽ നിന്ന് പലിശക്കാർ തിരിച്ചുവാങ്ങിയിരുന്നു. എന്നിട്ടും കൊള്ള പലിശക്കാർ തുടർച്ചയായി ഭീഷണിപ്പെടുത്തുകയായിരുന്നു. പലിശക്കാരിൽ നിന്ന് കടുത്ത പീഡനം നേരിട്ടിരുന്നതായും പരാതിപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും മുസ്തഫയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam