കോഴിക്കോട്: മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തനിക്ക് ജീവന്‍ ഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നുമുള്ള യുവതിയുടെ അവസാന വാട്ട്‌സ്ആപ്പ് സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് യുവതി സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. മരിക്കുന്ന ദിവസം രാവിലെ 9.20നാണ് ഔദ്യോഗിക നമ്പറിലേക്ക് ഈ സന്ദേശം അയച്ചത്.
16 വയസ്സ് മുതല്‍ തന്നെ പീഡനങ്ങള്‍ക്കിരയായിട്ടുണ്ടെന്ന കാര്യവും യുവതി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കേസില്‍ സൈക്കോളജിസ്റ്റ് മുഖ്യസാക്ഷിയാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് ഇത്തരമൊരു സന്ദേശം ലഭിച്ച വിവരം പുറത്തറിഞ്ഞത്. സന്ദേശം സമയത്ത് ശ്രദ്ധയില്‍പ്പെടാതെ പോയതിനാല്‍ വൈകുന്നേരം മൊബൈല്‍ പരിശോധിച്ചപ്പോഴേക്കും കൊലപാതകം നടന്നിരുന്നു.
വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെയാണ് വൈശാഖന്‍ യുവതിയെ കൗണ്‍സലിംഗിന് വിധേയയാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കേസിലെ പ്രതിയായ വൈശാഖനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. സംഭവത്തില്‍ അപൂര്‍വ്വമായ ക്രൂരതയാണ് നടന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുവതിക്ക് ഉറക്കഗുളിക നല്‍കിയ ശേഷം ക്രൂരമായി മര്‍ദിച്ചുവെന്നും മരണത്തിലേക്ക് നീങ്ങുമ്പോള്‍ ഗുരുതര പീഡനം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ചുവരുത്തിയാണ് വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയതെന്നും പിന്നീട് ലൈംഗികാതിക്രമം നടത്തിയതായും പൊലീസ് കണ്ടെത്തി. കുറച്ചുനാളുകളായി ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. വിവാഹം ആവശ്യപ്പെട്ടതോടെ ബന്ധം ഭാര്യ അറിയുമോയെന്ന ഭയമാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
