തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. മോഹന്‍ദാസ് കെ സോട്ടോ(കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി)യില്‍ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്.
അവയവദാനവുമായി ബന്ധപ്പെട്ട് കെ സോട്ടോയ്‌ക്കെതിരെ മോഹന്‍ദാസ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. സംഭവത്തില്‍ ഡോ. മോഹന്‍ദാസിനോട് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസിൻ്റെ രാജി.
അതേസമയം വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെക്കുന്നത് എന്നായിരുന്നു ഡോ. മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന മൗലികാവകാശമാണെന്ന് ഡോ. മോഹന്‍ദാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
