പാലക്കാട് ഭാര്യയെ ഭർത്താവ് ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. പാലക്കയം ചീനിക്കപ്പാറ കുണ്ടംപൊട്ടി സ്വദേശിനി ശില്പ (24)യെയാണ് ഭർത്താവ് മൈലാംപാടം സ്വദേശി റോബി(26) കുത്തി പരിക്കേൽപ്പിച്ചത്.
ഇന്ന് പുലർച്ചെ പാലക്കാട് തച്ചമ്പാറയിലാണ് സംഭവം. ഇരുവരും സംസാരിക്കുന്നതിനിടെ തർക്കത്തിലാവുകയും റോബിൻ ശില്പയെ ടാപ്പിംഗ് കത്തി കൊണ്ട് കുത്തുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശില്പയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോബിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
