കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പൊലീസ്.വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.തൃപ്പൂണിത്തുറ കോടതി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.
ഏപ്രിൽ 28 നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കഞ്ചാവ് പിടികൂടിയത്.വേടനടക്കം 9 പ്രതികൾ കേസിൽ ഉണ്ടായിരുന്നു.അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. വേടനും സംഘവും പിടിയിലായത് തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണെന്നും ഫ്ളാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു എന്നും ആണ് റിപ്പോർട്ട്. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്