തിരുവനന്തപുരം : കോടതികൾ കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങൾ പോലീസ് സ്റ്റേഷനുകളിലെ രജിസ്റ്ററുകളിൽ നിന്നും നീക്കം ചെയ്യണമെന്ന നിർദ്ദേശം പോലീസ് ആസ്ഥാനത്ത് നിന്നും സർക്കുലർ ഇറക്കി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കോടതി വെറുതെ വിടുന്നവരുടെ വിവരങ്ങൾ പോലീസ് രേഖകളിൽ നിന്നും നീക്കം ചെയ്യാത്തതിനാൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന പരാതിയിലാണ് ഉത്തരവ്.
കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ വിവരങ്ങൾ സ്റ്റേഷൻ രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരള പോലീസ് മാനുവൽ കാലാനുസൃതമായിപരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം സ്വീകരിച്ച കമ്മീഷൻ ഏറിയാൽ 3 മാസത്തിനകം ഇത് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ കമ്മറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
2024 ജൂലൈ ഒന്നിന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതിനെതുടർന്ന് കാലഹരണപ്പെട്ട പോലീസ് മാനുവൽ സമഗ്രമായി പരിഷ്ക്കരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മറ്റികൾ രൂപീകരിച്ച് പരിഷ്ക്കരണ ജോലികൾ നടന്നു വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
കോടതി കുറ്റവിമുക്തരാക്കുന്നവരുടെ വിവരങ്ങൾ ബന്ധപ്പെട്ട രജിസ്റ്ററിൽ നിന്നും യഥാസമയം നീക്കം ചെയ്യണമെന്ന നിർദ്ദേശം കൂടി കേരള പോലീസ് മാനുവലിന്റെ കരടിൽ ഉൾപ്പെടുത്തി സമർപ്പിക്കാൻ കേരള പോലീസ് അക്കാദമി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കുലർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
പൊതുപ്രവർത്തകനായ അജോ കുറ്റിക്കൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്