തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഹവാല ഇടപാടുകള്‍ വര്‍ധിക്കുന്നു. ദുബായില്‍ നിന്ന് കേരളത്തിലേക്കാണ് ഇത്തരത്തിലുള്ള പണം കൈമാറ്റം കൂടുതലായും നടക്കുന്നത്. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കും കൈമാറ്റം നടക്കുന്നുണ്ടെന്ന് സൈബര്‍ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണവും ക്രിപ്‌റ്റോ ഇടപാടിലൂടെ കൈമാറ്റം ചെയ്യുന്നുണ്ട്. പണം ക്രിപ്‌റ്റോ ഏജന്റിന് നല്‍കിയാല്‍ അത് നാട്ടിലുളള ക്രിപ്‌റ്റോ ഏജന്റിന് എത്തുകയും പറയുന്നയാള്‍ക്ക് പണം ഇന്ത്യന്‍ രൂപയായി നല്‍കുകയും ചെയ്യുന്നുണ്ട്. വിദേശത്തുവെച്ച് പണം കൈപ്പറ്റുന്ന ക്രിപ്റ്റോ ഏജന്റ് ആ പണം നാട്ടിലേക്കയക്കാതെ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കും. ഓണ്‍ലൈന്‍ തട്ടിപ്പുനടത്തി മുന്നേത്തന്നെയുണ്ടാക്കിയ പണം അയാള്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ വാലറ്റിലേക്ക് മാറ്റിവെച്ചിട്ടുണ്ടാവും. അതാണ് നാട്ടിലുള്ള ഏജന്റിന് കൈമാറുന്നത്.
ഏജന്റുമാര്‍ക്ക് ക്രിപ്‌റ്റോ കറന്‍സി ലഭിച്ചിരിക്കുന്നത് രാജ്യത്തിന് പുറത്തുനിന്നുള്ള രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പ്ലാറ്റ്‌ഫോം വഴിയാണ് എന്നതിനാല്‍ മറ്റുവിവരങ്ങള്‍ ലഭിക്കുന്നുമില്ല. അതേസമയം, ചൈനയില്‍ നിന്ന് ഉള്‍പ്പടെയുള്ള രജിസ്‌ട്രേഡ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം വഴിയുള്ള ഇടപാടുകളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തിനുപുറത്തുള്ള ചില പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചതായും സൈബര്‍ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്