വയനാട്: വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് വ്യക്തമാക്കി പൊലീസ്. ഭർത്താവ് തോമസ് വർഗീസാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൈരമ്പ് മുറിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള തോമസ് വർഗീസ് കുറ്റസമ്മതം നടത്തി.
തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിന്റെ മാനസിക വിഷമത്തിൽ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് നമ്പ്യാർകുന്നിൽ വീടിനുള്ളിൽ ഭാര്യ എലിസബത്തിനെ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മരണ വിവരം ആദ്യം അറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ