ഹൈക്കോടതി പ്ലീഡർ നിയമനം: മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി; അർഹരായവരെ തഴയുന്നതായി പരാതി

JUNE 12, 2026, 10:36 PM

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. ലീഗ് സമർപ്പിച്ച പട്ടികയിൽ നിന്നും ഇതുവരെ വെറും എട്ട് പ്ലീഡർമാരെ മാത്രമാണ് നിയമനത്തിനായി പരിഗണിച്ചിട്ടുള്ളത്. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന ഈ നിയമനങ്ങളിൽ, ആകെ നിലവിലുള്ള 136 ഒഴിവുകളിൽ 80 പേരുടെ പട്ടിക മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. മുന്നണിയിലെ പ്രധാന കക്ഷിയായ ലീഗിന് നിയമനങ്ങളിൽ കൂടുതൽ പരിഗണന നൽകണമെന്ന് നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

പാർട്ടി നൽകിയ ലിസ്റ്റിൽ മികച്ച യോഗ്യതയും മെറിറ്റുമുള്ള അഭിഭാഷകർ ഉണ്ടായിരുന്നിട്ടും അവർ പൂർണ്ണമായും തഴയപ്പെടുന്നതിലുള്ള ആശങ്ക ലീഗ് നേതൃത്വം പങ്കുവെക്കുന്നുണ്ട്. ഭരണപക്ഷത്ത് 22 എം.എൽ.എമാരും അഞ്ച് മന്ത്രിമാരും ഉണ്ടായിട്ടും പ്ലീഡർ നിയമനത്തിൽ എട്ടുപേരെ മാത്രം ഉൾപ്പെടുത്തിയത് നീതീകരിക്കാനാവില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 136 പേരെ നിയമിച്ചിരുന്ന സ്ഥാനത്ത്, പുതിയ സർക്കാരിന് വേണമെങ്കിൽ പ്ലീഡർമാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്താൻ കഴിയുമെന്നിരിക്കെയാണ് ഈ അവഗണന.

vachakam
vachakam
vachakam

യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും ഭാരവാഹികളായ പ്രമുഖരായ പല അഭിഭാഷകരെയും ആദ്യ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ല. ഇനി 56 ഓളം പ്ലീഡർമാരുടെ ലിസ്റ്റ് കൂടി വരാനുണ്ട്. ഈ ബാക്കി പത്രങ്ങളിൽ പാർട്ടിയുടെ നിർദ്ദേശങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ ശക്തമായ ആവശ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam