ആലപ്പുഴ: നെഹ്റു ട്രോഫി പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എം പി.
കൊടിക്കുന്നിൽ സുരേഷ് എംപിയായ മണ്ഡലത്തിലാണ് കുട്ടനാട് ഉൾപ്പെടുന്നത്. കൊടിക്കുന്നിൽ സുരേഷ് എം പിയുടെ മണ്ഡലത്തിൽ നിന്നാണ് വള്ളംകളിയിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നതും.
എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പോസ്റ്ററിൽ പോലും കോടിക്കുന്നിലിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നിൽ സുരേഷ് അനുകൂലികൾ ആരോപിച്ചു.
ഫോട്ടോയോ പേരോ ഉൾപ്പെടുത്താത് വിവാദമായതിന് പിന്നാലെ പോസ്റ്റർ പിൻവലിച്ചെങ്കിലും പുതിയ പോസ്റ്റർ ഇറക്കാത്തതിലും എംപിക്ക് അതൃപ്തിയുണ്ട്.
എൻടിബിആർ കൾച്ചറൽ കമ്മറ്റിയാണ് പോസ്റ്റർ പിൻവലിച്ചത്.
നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോൺഗ്രസിൽ ഭിന്നത നിലനിന്നിരുന്നു. പ്രകൃതി ദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദർശനത്തിൽ എംപി പങ്കെടുത്തിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
