തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
പാർട്ടി ശക്തമായി പ്രതിരോധിക്കും. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് അന്വേഷണം നടത്താനാണ് ഇഡി ശ്രമം.
ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിനെ കടന്നക്രമിക്കാനാണ് ശ്രമമെന്നും പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയമായി വരുമ്പോൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
