കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിജെപി നേതാവ് ഷോൺ ജോർജിന്‍റേതടക്കം നാല് ഹർജികളാണ് പരിഗണിക്കുക.
കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ സംസ്ഥാന സർക്കാർ ഹർജിക്കാർക്ക് അനുകൂല നിലപാടെടുത്തത് വിവാദമായിരുന്നു.ഹൈക്കോടതി വഖഫ് ബോർഡിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ സുപ്രിംകോടതി പിന്നീട് ഇളവ് അനുവദിച്ചിരുന്നു.
വിഷയത്തിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കും.അമുസ്‌ലിം അംഗത്വം ഒഴിച്ചിട്ട് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിനെതിരെ സുപ്രിംകോടതിയിൽ കേസ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാകും സർക്കാർ സത്യവാങ്മൂലം നൽകുക.
നിലവിലെ അപാകതകൾ പരിഹരിച്ച് പുനഃസംഘടന നടത്താമെന്നും സർക്കാർ വ്യക്തമാക്കും.വഖഫ് ബോർഡ് നിയമപ്രകാരമുള്ള വിവിധ പ്രതിനിധികളുടെ (മുത്തവല്ലി പ്രതിനിധി, സർക്കാർ ഉദ്യോഗസ്ഥർ, മതപണ്ഡിതൻ) യോഗ്യതകൾ ഉറപ്പുവരുത്തി പുനഃസംഘടന നടത്താമെന്ന് സർക്കാർ അറിയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
