മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം 

AUGUST 18, 2026, 9:42 PM

കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയതിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. 

കേസ് അന്വേഷിക്കാൻ ജി എസ് ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധന നടത്തിയരുന്നു.

കാഞ്ഞങ്ങാട് ജി എസ് ടിയിലെ ഉദ്യോഗസ്ഥരാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഇൻറലിജൻസ് ഓഫീസറുടെ മൊഴിയെടുത്തിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണവും തേടി. 

vachakam
vachakam
vachakam

സേവന നികുതി വെട്ടിപ്പിൽ നടക്കുന്ന എസ്ഐടി അന്വേഷണത്തിന് പുറമെയാണ് നിലവിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് അന്വേഷണം നടക്കുന്നത്.

വിജിലൻ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകുമെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തുവരും. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam