ചെന്നൈ: തമിഴ്നാട്ടിൽ എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്.
എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകും. വിസികെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർത്ഥന മാനിച്ചാണ് പ്രഖ്യാപനമെന്നും ഇതിലൂടെ അഴിമതി ഇല്ലാത്ത ജനസേവനത്തിനാണ് ഊന്നൽ നൽകുന്നതെന്നും വിജയ് പറഞ്ഞു.
സർക്കാർ ചെലവിലായിരിക്കും വാഹനം നൽകുന്നത്. ആകെ 234 എംഎൽഎമാർ ആണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ട്. മാസം 75,000 രൂപ വാഹന അലവൻസ്, ഡ്രൈവർക്ക് ശമ്പളവും ഇതിൽ നിന്ന് നൽകണം. എംഎൽഎമാരുടെ പിഎക്ക് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്.
സ്വന്തമായി കാർ ഇല്ലാത്തതിനാൽ മണ്ഡലത്തിൽ എല്ലായിടത്തും എത്താൻ കഴിയുന്നില്ലെന്ന് ജ്യോതിമണി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
