ആലപ്പുഴ: കരുവാറ്റയിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനായി പ്രതികൾ തയ്യാറാക്കിയ പ്ലാൻ ബി ആയിരുന്നു നടപ്പാക്കിയത്.
വീടിന്റെ ഒടുപൊളിച്ച ശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ട് കൊലപ്പെടുത്താൻ ആണെന്ന് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൊഴി നൽകിയിുന്നു.
ഈ ആശയം ഉദിച്ചത് 2017 ൽ പുറത്തിറങ്ങിയ 'സ്പൈഡർ' എന്ന തമിഴ് ചിത്രത്തിൽ നിന്നാണെന്നാണ് കുട്ടി മൊഴി നൽകിയത്. ഓടിന് താഴെ മച്ചുള്ളതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും - ആൺ സുഹൃത്തും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശത്തിൽ വ്യക്തമായിട്ടുണ്ട്.
പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകൾ മായ്ക്കാഞ്ഞതാണ് പ്രതികൾക്ക് കുരുക്കായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
