കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി. ഈ നടപടിക്ക് ശേഷമായിരിക്കും വീണ ടി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക.
കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്ക് സൊലാസ് കമ്പനി ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഇഡി നോട്ടീസ് നൽകും.
വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ വിശദമായ പരിശോധന നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിൻ്റെ അടക്കം ഉടമസ്ഥതയിൽ ഉള്ള പരസ്യ കമ്പനി ആണ് സൊലാസ്. നിഖിലിൻ്റെ ഫ്ലാറ്റിലും സ്ഥാപനങ്ങളിലും ഇന്നലെ ഇഡി പരിശോധന നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
