നടിയെ ആക്രമിച്ച കേസിലെ വിധി മാറ്റിവയ്ക്കണം: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ഹൈക്കോടതി അഭിഭാഷകൻ

DECEMBER 7, 2025, 4:44 AM

കൊച്ചി: വോട്ടെടുപ്പ് നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിലെ വിധി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് സംസ്ഥാന ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം വിധി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നതിനാൽ മറ്റൊരു ​ദിവസത്തേക്ക് മാറ്റണം എന്നും കോടതി മുഖാന്തരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ആണ് കത്തിൽ ആവശ്യം. എട്ടു വർഷം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ കേസിൽ ഡിസംബർ 8നാണ് വിധി പറയുവാൻ നിശ്ചയിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam