കൊച്ചി: ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്. ബാർ ആസോസിയേഷൻ വാർഷിക യോഗത്തിൽ നിന്ന് 30 ജഡ്ജിമാർ കൂട്ടത്തോടെ വിട്ടുനിന്നതിനെ കുറിച്ച് പരാമർശിച്ചാണ് കത്ത്.
ഇത് ജഡ്ജിമാർക്കിടയിലെ യൂണിയൻവൽക്കരണമെന്ന് ഹൈക്കോടതി അഭിഭാഷകർക്കിടയിൽ അഭിപ്രായമുണ്ട് എന്നും ചില ജഡ്ജിമാർ ബാർ അസോസിയേഷൻ കാര്യങ്ങളിലടക്കം നേരിട്ട് ഇടപെടുകയാണ് എന്നും കത്തിൽ പറയുന്നു. ജഡ്ജിമാരുടെ അടുത്ത ബന്ധുക്കൾ ഹൈക്കോടതിയിലടക്കം അഭിഭാഷകരായ പ്രാക്ടീസ് ചെയ്യുന്നുണ്ട്. നേരത്തെ പ്രവർത്തിച്ച ലോ ഫേമിന് ഒരു ജഡ്ജി ഇപ്പോഴും തന്‍റെ പേര് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നു. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ കൂടി പ്രശ്നമാണെന്നും കത്തിലുണ്ട്.
അതേസമയം ഹൈക്കോടതി അഭിഭാഷകരുടെ പൊതു നിലപാടല്ല കത്തിലുളളതെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി അഡ്വ എം ആർ നന്ദകുമാർ അറിയിച്ചു. പ്രസിഡന്‍റ് യശ്വന്ത് ഷേണായിയുടെ വ്യക്തിപരമായ നിലപാടാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
