16-ാം കേരള നിയമസഭ: സാമുദായിക പ്രാതിനിധ്യ കണക്കുകൾ പുറത്ത്; സഭയിൽ ഭൂരിപക്ഷം ഹിന്ദു വിഭാഗത്തിന്

MAY 9, 2026, 9:56 AM

കൊച്ചി: പതിനാറാമത് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളുടെ സാമുദായിക പ്രാതിനിധ്യ കണക്കുകൾ പുറത്ത്.മൂന്നു മുന്നണികളിലായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ 276 പേര്‍ ഹിന്ദുക്കളും 67 പേര്‍ മുസ്ലിങ്ങളും 77 പേര്‍ ക്രിസ്ത്യാനികളുമാണ്. അതില്‍ വിജയിച്ചവരില്‍ 72 പേര്‍ ഹിന്ദുക്കളും 35 പേര്‍ മുസ്ലിങ്ങളും 33 പേര്‍ ക്രിസ്ത്യാനികളുമാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

2026 കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹിന്ദു സമുദായത്തില്‍ നിന്നുള്ള നിയുക്ത എംഎല്‍എമാരില്‍ 30 പേര്‍ മുന്നാക്ക വിഭാഗക്കാരും 4 പേര്‍ പിന്നാക്ക വിഭാഗക്കാരുമാണ്. പട്ടികജാതി വിഭാഗത്തില്‍നിന്നും 14 പേരും പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്നും 2 പേരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈഴവ, തിയ്യ വിഭാഗത്തില്‍നിന്നും 22 പേരാണ് മൂന്നു മുന്നണികളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഏറ്റവുമധികം മുന്നാക്ക വിഭാഗക്കാരായ എംഎല്‍എമാരുള്ളത് യുഡിഎഫിനാണ്. ഏറ്റവുമധികം പിന്നാക്ക വിഭാഗക്കാരുള്ളത് എല്‍ഡിഎഫിനും.

vachakam
vachakam
vachakam

മുസ്ലിം എംഎല്‍എമാരില്‍ 30 പേര്‍ യുഡിഎഫിലും 5 പേര്‍ എല്‍ഡിഎഫിലുമാണുള്ളത്. എന്‍ഡിഎക്ക് മുസ്ലിം സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. ക്രിസ്ത്യന്‍ എംഎല്‍എമാരില്‍ 26 പേരും മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. 7പേര്‍ പിന്നാക്ക ക്രിസ്ത്യാനികളും. റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നാണ് ഏറ്റവുമധികം നിയുക്ത ക്രിസ്ത്യന്‍ എംഎല്‍എമാരുള്ളത്. അതില്‍ 13 പേര്‍ യുഡിഎഫ് എംഎല്‍എമാരും ഒരാള്‍ എല്‍ഡിഎഫ് എംഎല്‍എയുമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam