വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

MARCH 28, 2026, 9:32 AM

കോഴിക്കോട്/ മലപ്പുറം: മലബാർ മേഖലയിൽ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി.

മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു.

കനത്ത മഴയില്‍ കോഴിക്കോട് മാവൂരിൽ കനത്ത കാറ്റിൽ മരം കടപുഴകി വീണ് മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മലയോരമേഖലയിൽ പലയിടത്തും വൈദ്യുതി തൂണിന് മുകളിൽ മരം കടപുഴകി വീണതിനാൽ വൈദ്യുതി ബന്ധം താറുമാറായി. മരം വീണ് മൂന്ന് വീടുകള്‍ ഭാഗകമായി തകര്‍ന്നു.

vachakam
vachakam
vachakam

കൊയിലാണ്ടിയിൽ ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അണേല സ്വദേശി ആദർശിനാണ് പരിക്കേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറം കൊണ്ടോട്ടിയില്‍ മഴയിലും കാറ്റിലും കൃഷിനശിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam