തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടം. പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണത് നഗരത്തില്‍ പലയിടത്തും ഗതാഗത തടസത്തിന് കാരണമായി. ശക്തമായ കാറ്റില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയും തകര്‍ന്ന് വീണു.
പൂവച്ചല്‍ കാപ്പിക്കാട് വീടിന് മുകളിലേക്ക് റബര്‍ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. രാവിലെ 11 ഓടെ ഉണ്ടായ കാറ്റിലാണ് ചില്ല ഒടിഞ്ഞുവീണ് സാബു കുമാര്‍ എന്നയാളുടെ തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
വെങ്ങാനൂര്‍ ചാവടി നട ഏലായില്‍ 25 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും ആയിരക്കണക്കിന് ഏത്തവാഴകള്‍ ഒടിഞ്ഞുവീണു. ഓണത്തിന് വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് നശിച്ചത്. 5000 ത്തോളം വാഴകള്‍ ഒടിഞ്ഞുവീണതായാണ് കണക്ക്. വെങ്ങാനൂര്‍ കൃഷി ഓഫീസര്‍ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി വരുന്നു. ശക്തമായ കാറ്റില്‍ പള്ളിപ്പുറത്ത് പായിച്ചിറയില്‍ സുരേഷിന്റെ വീടിന് മുകളില്‍ മരം ഒടിഞ്ഞുവീണ് വീടിന് കേടുപാടുണ്ടായി.
പള്ളിപ്പുറം സിആര്‍പിഎഫ് ആസ്ഥാനത്തിന് സമീപം പുതുവലില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് വഴിയുടെ കുറുകെ വീണ മരം ഇപ്പോഴും മുറിച്ചുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. വെളുപ്പിനെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ആണ് മരം ഒടിഞ്ഞുവീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്