ഭർത്താവിന് 55 വയസ്സ് കഴിഞ്ഞാൽ കൃത്രിമ ബീജ സങ്കലനം നടത്താൻ കഴിയുമോ? 

JANUARY 2, 2024, 7:04 AM

 കൊച്ചി: ഭർത്താവിന് 55 വയസ്സു കഴിഞ്ഞാൽ കൃത്രിമ ബീജ സങ്കലനം നടത്താൻ കഴിയുമോ?. ഈ വിഷയത്തിൽ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുകയാണ് ഹൈക്കോടതി. 

ഭർത്താവിന് 55 വയസ്സ് കഴിയുകയും ഭാര്യയുടെ പ്രായം 50ൽ താഴെയുമുള്ള ദമ്പതികൾക്ക് കൃത്രിമ ബീജ സങ്കലന മാർഗത്തിലൂടെ ഗർഭധാരണം തേടാൻ ഹൈക്കോടതി അനുമതി നൽകി. 

ഭർത്താവിന് 55 വയസ്സ് കഴിഞ്ഞതിനാൽ  50 വയസ്സിൽ താഴെയുള്ള ഭാര്യയ്ക്ക് അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്‌നിക്‌ (എആർടി) സേവനത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ദമ്പതികൾ നൽകിയ ഒരുകൂട്ടം ഹർജികളിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. 

vachakam
vachakam
vachakam

എആർടി സേവനം തേടാൻ ഭർത്താവിന്റെ പ്രായം 55ഉം ഭാര്യയുടെ പ്രായം 50ഉം കടക്കരുതെന്നാണു വ്യവസ്ഥ.

ഈ രണ്ടു വ്യവസ്ഥകളും ഒരേസമയം ബാധകമാണെന്നു പ്രഥമദൃഷ്ട്യാ ചട്ടത്തിൽ പറയുന്നില്ലെന്നു കോടതി വിലയിരുത്തി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam