എറണാകുളം: വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം.
നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.
വീണയുടെ ഉടമസ്ഥതയിലുളള ഹെക്സാ ലോജിക്, കൊച്ചിയിലെ സിഎം ആർ എൽ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസി എന്നിവയ്ക്കെതിര അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്