നിതിൻ രാജിന്റെ മരണം; ഹർത്താൽ ശക്തം, തിരുവനന്തപുരത്ത് ദേശീയപാതയിൽ കനത്ത ഗതാഗതക്കുരുക്ക്

APRIL 27, 2026, 11:47 PM

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് ദേശീയപാതയിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെയാണ് ഗതാഗതം തടസപ്പെട്ടത്.

തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടായത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ (വിഐടിഇഇഇ) എഴുതേണ്ട വിദ്യാർത്ഥികളും ആശുപത്രികളിലേക്ക് പോകേണ്ടവരും ഉൾപ്പെടെ നിരവധി പേർ കുരുക്കിൽപ്പെട്ടു. രാവിലെ ഒൻപത് മണിക്കകം പരീക്ഷാ കേന്ദ്രത്തിൽ എത്താൻ സാധിക്കാത്തവർക്ക് ഓൺലൈൻ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം, ഹർത്താൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. അടൂരിൽ പ്രതിഷേധം ശക്തമായി, തിരുവല്ലയിൽ മരുന്നുമായി എത്തിയ വാഹനവും തടഞ്ഞതായി റിപ്പോർട്ട്. പൊലീസ് റോഡിലേക്ക് വലിച്ചിഴച്ചുവെന്നാരോപണവും ഉയർന്നിട്ടുണ്ട്.

vachakam
vachakam
vachakam

കാസർകോട് വെള്ളരിക്കുണ്ടിൽ കെ.എസ്.ആർ.ടി.സി ബസ് ഹർത്താൽ അനുകൂലികൾ തടഞ്ഞു. മലയോര മേഖലകളിൽ ചില ഇടങ്ങളിൽ കടകൾ ഭാഗികമായി തുറന്നതായും റിപ്പോർട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam