തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം നിലനിൽക്കെ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ.
നാടുനീളെ മെഡിക്കൽ കോളേജ് ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും കൂടുതൽ രോഗികളെ ചികിത്സിക്കാൻ സൗകാര്യം ഇല്ലെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഹാരിസ് ചോദിച്ചു. അത് പ്രകൃത രീതിയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്. തറയില്‍ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാള്‍ക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാന്‍ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്‌കാരത്തില്‍ തറയില്‍ കിടത്തി ചികില്‍സിക്കാനാകും. പ്രാകൃതമായ നിലവാരം ആണ്", ഹാരിസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ വച്ച് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു മരിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച് ആറ് ദിവസം കിടന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്ന് കുടുംബം പറഞ്ഞു. ചികിത്സ കിട്ടാത്തതോടെയാണ് വേണു മരിച്ചതെന്നും കുടുംബം ആരോപിച്ചു. ഭർത്താവിനെ കൊന്നതാണ് എന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻ്റെ ഭാര്യ സന്ധ്യ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
