തിരുവനന്തപുരം: ജവാൻ റം ഉൽപ്പാദനം നിർത്തിവെച്ചത് വിവാദമായ സാഹചര്യത്തിൽ വിപുലമായ അന്വേഷണത്തിന് സർക്കാർ തീരുമാനം. നികുതി, എക്സൈസ് വകുപ്പുകളിലെ നാല് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഉന്നതതല സമിതിയാണ് അന്വേഷണം നടത്തുക. നികുതി സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമിതിയെ നിയോഗിക്കുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
ട്രാവൻകൂർ ഷുഗേഴ്‌സിൽ ജവാൻ റത്തിന്റെ ഉൽപ്പാദനം പതിവായി മുടങ്ങുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 11 മുതൽ ഉൽപ്പാദനം നിർത്തിവെച്ചതാണ് വിവാദമായത്. തുടർന്ന് നികുതി സെക്രട്ടറി നടത്തിയ പരിശോധനയിൽ, കഴിഞ്ഞ ഏപ്രിൽ 1 മുതൽ 15 വരെ ഉൾപ്പെടെ മുൻവർഷങ്ങളിലും സമാനമായി ഉൽപ്പാദനം നിർത്തിവെച്ചിരുന്നുവെന്ന് കണ്ടെത്തി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള റം ബ്രാൻഡുകളിലൊന്നാണ് ജവാൻ. ഉൽപ്പാദനം മുടക്കിയത് മറ്റ് മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാണോയെന്ന സംശയവും അന്വേഷണപരിധിയിലുണ്ട്. മദ്യ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വാങ്ങൽ നടപടികളിലും ക്രമക്കേടുണ്ടായോയെന്ന് സമിതി പരിശോധിക്കും. പർച്ചേസ് നടപടികളിലും ഒത്തുകളിയുണ്ടായെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
