ഫെയ്‌സ് ആപ്' നടപ്പിലാക്കും; അടിമുടി മാറാൻ  ഗുരുവായൂർ  ക്ഷേത്രം 

FEBRUARY 2, 2026, 9:30 PM

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമ ദർശനത്തിന് 'ഫെയ്‌സ് ആപ്' വൈകാതെ നടപ്പാവും. ഇതിനായി വിവിധ ഏജൻസികൾ ഗുരുവായൂർ ദേവസ്വത്തെ സമീപിച്ചു തുടങ്ങി.

'ഫെയ്‌സ് ആപ് '- എന്നാൽ ക്ഷേത്രനടയിൽ വിവിധയിടങ്ങളിൽ ഫെയ്‌സ് ആപ് കൗണ്ടറുകൾ. അവിടെ സ്കാനറിൽ മുഖം കാണിച്ചാൽ ആളെ തിരിച്ചറിയുന്ന വിധമുള്ള ടോക്കൺ ലഭിക്കും. അതിൽ ദർശനസമയം ഉണ്ടാകും. ഭക്തർ വരിനിൽക്കുന്ന കേന്ദ്രം 12 കംപാർട്ടുമെന്റുകളായി തിരിക്കും.

ആദ്യത്തേത് ഒന്നു മുതൽ 200 പേർക്ക്. രണ്ടാമത്തേത് 200 മുതൽ 400 വരേയും. ഭക്തർക്ക് ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്മെന്റുറുകളിൽ തെളിയും. അതനുസരിച്ചുമാത്രം പ്രവേശിച്ചാൽ മതി.

vachakam
vachakam
vachakam

കൂടാതെ, എത്രപേർ ദർശനം നടത്തിയെന്ന് കണക്ക് ലഭിക്കും. ആളെ തിരിച്ചറിയാൻ കഴിയുമെന്നതുകൊണ്ട് സുരക്ഷാ സംവിധാനവും മികച്ചതാകും. മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സംവിധാനമാണിത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam