‘ഗ്രീമയ്ക്ക് ഐശ്വര്യമില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തും’;   ഗ്രീമ നേരിട്ടത് കടുത്ത മാനസിക പീഡനം

JANUARY 22, 2026, 9:34 PM

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനാടുക്കിയ സംഭവത്തില്‍ കൂടുതൽ പ്രതികരണവുമായി ബന്ധുക്കള്‍ രം​ഗത്ത് വന്നു.

ഗ്രീമയുടെ ഭര്‍ത്താവ്  ഉണ്ണികൃഷ്ണനില്‍ നിന്ന് ഗ്രീമ നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാഗ്യക്കേടെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ ഗ്രീമയെ സ്ഥിരം കുറ്റപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രീമയുടെയും അമ്മയുടെയും മരണത്തില്‍ പൂന്തുറ പൊലീസ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഉണ്ണികൃഷ്ണനെ പൂന്തുറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ ഇന്ന് നാട്ടിലെത്തിക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. 

vachakam
vachakam
vachakam

അയര്‍ലന്‍ഡില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഉണ്ണികൃഷ്ണന്‍. ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് മൂലമെന്നായിരുന്നു ഇയാളുടെ കുറ്റപ്പെടുത്തല്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു മാസം മുന്‍പായിരുന്നു കൃഷി ഓഫീസറായിരുന്ന ഗ്രീമയുടെ അച്ഛന്‍ എ രാജീവ് ഹൃദയാഘാതം മൂലം മരിച്ചത്. അച്ഛന്‍ മരിച്ച സമയത്ത് വീട്ടില്‍വെച്ചും ഉണ്ണികൃഷ്ണന്‍ ഗ്രീമയെ അപമാനിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഉണ്ണികൃഷ്ണനില്‍ നിന്നേറ്റ കടുത്ത മാനസിക പീഡനമാണ് ജീവനൊടുക്കുന്നതിലേക്ക് ഗ്രീമയേയും അമ്മ സജിതയേയും എത്തിച്ചതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ 21നായിരുന്നു ഗ്രീമയേയും അമ്മ സജിതയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഇവര്‍ എഴുതിയ കുറിപ്പുകള്‍. തങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ ഉണ്ണികൃഷ്ണന്റെ കൈകളില്‍ എത്തരുതെന്ന് ഗ്രീമ എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam