ഇനി ഒരു പിഴവ് ഉണ്ടാകില്ല?  ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെ നിയമിച്ച്  ജയിൽ വകുപ്പ് 

JULY 26, 2025, 11:02 PM

കണ്ണൂർ : ഇനിയും ഒരു പിഴവ് ഉണ്ടാകില്ല എന്നുറച്ച തീരുമാനത്തിലാണ് ജയിൽ വകുപ്പ്.  വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെ ജയിൽ വകുപ്പ് നിയമിച്ചു. 

കണ്ണൂരിൽ നിന്ന് ജയിൽ ചാടി തമിഴ്നാട്ടിൽ എത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് ഗോവിന്ദച്ചാമിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 

വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വൺ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഒപ്പം മറ്റൊരു തടവുകാരനെയും പാർപ്പിച്ചു. 

vachakam
vachakam
vachakam

 വെള്ളിയാഴ്ച പുലർച്ചയോടെയാണ് അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി തടവ് ചാടിയത്.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തുകയും ജയിലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടർന്ന് ജയിൽ സുരക്ഷയിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam