പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ മികച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.
കേരളം വികസന പാതയിൽ അതിവേഗം കുതിക്കുകയാണെന്നും വികേന്ദ്രീകരണ കാര്യത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ശിശുമരണ നിരക്ക് കുറച്ചതിലും തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച മുന്നേറ്റത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ സഭയിൽ പ്രത്യേകമായി പരാമർശിക്കപ്പെട്ടു.
അതേസമയം, കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടികളെ ഗവർണർ പ്രസംഗത്തിൽ വിമർശിച്ചു. ജി.എസ്.ടി വിഹിതത്തിലെ കുറവും വായ്പാ പരിധി വെട്ടിക്കുറച്ചതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിസന്ധികൾക്കിടയിലും വരുമാനം വർദ്ധിപ്പിച്ചും ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ വേഗം ലഭിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
