പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ​ഗവർണ്ണർ

JANUARY 27, 2024, 2:21 PM

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ   ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്നം.

തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു.  

vachakam
vachakam
vachakam

എഫ്‌ഐആറിന്റെ പകർപ്പ് കൈയിൽ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂർ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. 

നിയമസംഹിതയില്ലാത്ത സംസ്ഥാനമാണ് കേരളം. നിയമവാഴ്ചയുടെ തകർച്ച വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam