തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ പുനരന്വേഷണത്തിനും കേസെടുക്കാനും സർക്കാരിന്റെ അനുമതി വേണ്ടിവരും. കേസെടുക്കാൻ തക്കവിധം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്‌തെന്ന് ക്ലീൻചിറ്റ് തള്ളിയ കോടതി ഉത്തരവിലുണ്ട്.
30ന് കോടതി നേരിട്ട് പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജിൽ നിന്ന് മൊഴി യെടുത്തശേഷമായിരിക്കും തീരുമാനം. മൊഴിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷ ണത്തിന് കോടതിക്ക് ഉത്തരവിടാം. പക്ഷേ, കേസെടുക്കാൻ സ ക്കാർ അനുമതി നൽകുമോയെ ന്ന് കണ്ടറിയണം.
അനധികൃതസ്വത്ത് കണ്ടെത്താൻ അജിത്തിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അ ക്കൗണ്ടുകൾ, ലോക്കറുകൾ ആദായ നികുതി വിവരങ്ങൾ, ലാൻഡ് റവന്യൂ രേഖകൾ, പണമിടപാടുകൾ എന്നിവയെല്ലാം പരിശോധിക്കണമായിരുന്നു. ഇതിന് ചുരുങ്ങിയത് എട്ടുമാ സമെടുക്കും.
എന്നാൽ ഡി.ജി.പി സ്ഥാനക്കയറ്റത്തിന് തടസമാവാതിരിക്കാൻ നാലുമാസം കൊണ്ട് അന്വേഷണം തീർക്കുകയായിരുന്നു. ഭൂമിവിവരങ്ങൾ എല്ലാ വർഷവും സർക്കാരിന് നൽകു ന്നതുപോലും പരിശോധിച്ചില്ല. എന്നിട്ടും അജിത്ത് ഒരു രൂപപോലും അനധികൃതമായി സമ്പാദിച്ചില്ലെന്ന് വിജിലൻസ് ക്ലീൻചിറ്റ് നൽകുകയായിരുന്നു.
സത്യസന്ധമല്ലാത്തതും നീതിയുക്തവുമല്ലാത്ത അന്വേഷണത്തിലെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്