തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
ഈ മാസം 19നാണ് എട്ടു വയസുകാരൻ ആൽജോ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആൽജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരൻ അനോഷ് പാമ്പ് കടിയേറ്റ് ചികിത്സയിലാണ്.
അനോഷ് അപകടനില തരണം ചെയ്തതായും വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ പാമ്പിനെ കണ്ടെത്തിയിരുന്നു. കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശേരി മലയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
