തിരുവനന്തപുരം: കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസിയുടെ പുതിയ ബസുകളുടെ രജിസ്ട്രേഷൻ തടസ്സപ്പെട്ട വിഷയത്തിൽ സർക്കാർ ഇടപെട്ടു.
25 ബസുകളുടെ രജിസ്ട്രേഷൻ നിലച്ചതിനെത്തുടർന്ന് കെഎസ്ആർടിസി എം.ഡിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി, ബസ് ബോഡി കോഡ് നടപ്പാക്കുന്നത് ആറു മാസത്തേക്ക് നീട്ടി നൽകി സർക്കാർ ഉത്തരവിറക്കി. ഇതോടെ, കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാത്ത ബസുകൾക്കും താത്കാലികമായി രജിസ്ട്രേഷൻ നേടാൻ കഴിയും.
പുതിയ ബസ് ബോഡി കോഡ് നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്വകാര്യ ബസ് മേഖലയ്ക്കും ബാധകമാണ്. ഇതോടെ, എഐഎസ് 153 ബസ് ബോഡി കോഡ് എന്ന മാനദണ്ഡം കാരണം വിൽപ്പന തടസ്സപ്പെട്ടിരുന്ന നിരവധി സ്വകാര്യ ബസുകൾക്ക് രജിസ്ട്രേഷൻ നേടാനും വിപണനം ചെയ്യാനും സാധിക്കും.
കേന്ദ്ര നിയമപ്രകാരം 2025 ഓഗസ്റ്റിനുശേഷം പുറത്തിറങ്ങുന്ന ബസുകൾക്കാണ് എഐഎസ് 153 കോഡ് നിർബന്ധമായിട്ടുള്ളത്. ഈ നിയമമനുസരിച്ച്, കോച്ച് നിർമാണ കമ്പനിക്കും ബസ് മോഡലിനും ഇഡി പരിശോധന ഉൾപ്പെടെയുള്ള കർശനമായ പരിശോധനകൾക്ക് ശേഷം കേന്ദ്ര ഏജൻസിയുടെ അംഗീകാരം ആവശ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
