സെക്രട്ടറിക്ക് താഴെയായി എക്‌സ് ഒഫിഷ്യോ  സെക്രട്ടറിയെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് 

JUNE 13, 2025, 8:55 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്‌സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി. റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭരണചട്ടത്തിലെ 12-ാം ചട്ടമാണ് ഭേദഗതി ചെയ്തത്. 

സെക്രട്ടറിക്ക് താഴെ എക്‌സ് ഓഫീഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തുന്നതിനുള്ള സർക്കാർ ശുപാർശ കഴിഞ്ഞ ദിവസം ഗവർണർ അംഗീകരിച്ചിരുന്നു.

സർക്കാരിന് ഈ തസ്തികയിൽ പുറത്തുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമൊക്കെ നിയമിക്കാനാവും. ഇതോടെ നിലവിൽ സർക്കാർ നിയമിച്ച എക്സ് ഒഫിഷ്യോ സെക്രട്ടറി കെ എം എബ്രഹാമിന് നിയമപരിരക്ഷയാവും. 

vachakam
vachakam
vachakam

 വിരമിച്ച  ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. കെ എം എബ്രഹാം എക്സ് ഒഫിഷ്യോ പദവിയിലിരുന്ന് നടത്തിയ നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് റിപോർട്ട് നൽകിയിരുന്നു.

തോമസ് ഐസക്കിനെ വിജ്ഞാന കേരളം പദ്ധതിയുടെ  ഉപദേശകനായി  കെ.എം എബ്രഹാം നിയമിച്ചത് എക്‌സ് ഒഫിഷ്യോ സെക്രട്ടറി എന്ന പേരിൽ നിയമപരമായി നിലവിൽ ഇല്ലാത്ത  പദവിയിൽ ഇരുന്നാണെന്നും ആരോപണം ഉയർന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam