കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പ സംഗമം വെറും പ്രഹസനം മാത്രമായിരുന്നുവെന്ന് സതീശൻ പരിഹസിച്ചു.
രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടിയാണ് സംസ്ഥാന സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളില്ലാ കസേരകൾ എ.ഐ ചിത്രീകരണമാകാമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാക്കുകളെയും അദ്ദേഹം പരിഹസിച്ചു.
ഗോവിന്ദൻ സ്വയം അപഹാസ്യനാകരുതെന്നായിരുന്നു സതീശന്റെ വിമർശനം. ജനങ്ങളുടെ പൊതുബോധത്തെ സി.പി.എം സെക്രട്ടറി ചോദ്യം ചെയ്യുകയാണെന്നും സതീശൻ തുറന്നടിച്ചു. ആഗോള അയ്യപ്പ സംഗമം വൻ പരാജയമാണെന്നും രാഷ്ട്രീയ ലാക്കോടെ ഉള്ളതാണെന്നുമുള്ള വ്യാപക വിമർശനം ഉരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നേരത്തെ, ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചിരുന്നു. വർഷങ്ങൾ മാത്രം മുൻപ് ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിലവിൽ ഇത്തരമൊരു സംഗമം നടത്തുന്നത് എന്ന വിമർശനത്തോടെയാണ് കോൺഗ്രസും യു.ഡി.എഫും ക്ഷണം നിരസിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
