കൊച്ചി: കലൂരില്‍ പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം. കമന്റടിച്ചത് ചോദ്യം ചെയ്തു എന്നതാണ് മർദ്ദനത്തിന്റെ കാരണം.
ഇന്ന് പുലര്‍ച്ചെ റോഡിലുടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ ഒരു സംഘം യുവാക്കള്‍ ആക്രമിച്ചുവെന്നാണ് പരാതി.
ഇന്ന് രാവിലെ റൂമിലേക്ക് നടന്നുപോകവെയാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്. എട്ടോളം വരുന്ന സംഘം ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു.
സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നെന്ന് പരിക്കേറ്റവരുടെ സുഹൃത്ത് പറഞ്ഞു. യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനമാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.
' മുടിയില്‍ പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഒരു പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു. വസ്ത്രം വലിച്ചു കീറാനും ശ്രമമുണ്ടായി. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെ കൈ പിടിച്ചുതിരിച്ച് ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു. കഴുത്തിലുള്‍പ്പടെ മര്‍ദ്ദനമേറ്റ പാടുകളുണ്ട്', പെണ്‍കുട്ടികളുടെ സുഹൃത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
