തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽവെച്ച് യുവതിയെ തള്ളിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയുടെ പ്രകോപനത്തിന് കാരണം പുകവലി ചോദ്യം ചെയ്തതാണെന്നും, യുവതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്‌മെന്റിലാണ് സംഭവം. പ്രതിയായ വെള്ളറട സ്വദേശി സുരേഷ് കുമാർ (50) രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനിൽ കയറിയത്. ഇയാൾ ശുചിമുറിക്ക് സമീപം നിന്ന് പുകവലിച്ചു. ഇത് ചോദ്യം ചെയ്ത ശ്രീക്കുട്ടിയും (22) സുഹൃത്തും, മാറിപ്പോയില്ലെങ്കിൽ പരാതിപ്പെടുമെന്ന് അറിയിച്ചതാണ് സുരേഷ് കുമാറിനെ പ്രകോപിപ്പിച്ചത്.
പ്രകോപിതനായ സുരേഷ് കുമാർ വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടി ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
പ്രതിക്കെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവസമയത്ത് സുരേഷ് കുമാറിനൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
