ദില്ലി: കരസേനാ മുൻ മേധാവി ജനറൽ എം.എം.നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചതിൽ ഗൂഢാലോചന ആരോപിച്ച് ദില്ലി പൊലീസ് സ്പെഷൽ സെൽ.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് വിവിധ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് നടപടി. കഴിഞ്ഞ ദിവസം പിഡിഎഫ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷൽ സെൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പ്രീ–പ്രിന്റ് കോപ്പിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കിഴക്കൻ ലഡാക്കിലെ ചൈനീസ് നീക്കവുമായി ബന്ധപ്പെട്ട ഭാഗം വിശദീകരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിലെ ഭാഗം പരാമർശിച്ചിരുന്നു.
പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇത് തയാറാക്കിയെതെന്നാണ് സംശയം. കൂടാതെ പുസ്തകം വിൽപ്പനയ്ക്ക് ലഭ്യമാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ കവർ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പിഡിഎഫ് പുറത്തുവിട്ടിട്ടില്ലെന്നുമാണ് പെൻഗ്വിൻ ബുക്ക്സ് നൽകുന്ന വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
