സുധാകരന്റെ പേരിൽ വ്യാജ കവിത; സൈബർ ആക്രമണത്തിൽ കേസെടുത്തു

OCTOBER 25, 2025, 8:23 PM

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന് എതിരായ സൈബർ ആക്രമണത്തിൽ  പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രി  പിണറായി വിജയനു ജി.സുധാകരൻ  അയച്ചതെന്ന പേരിൽ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പുന്നപ്ര പൊലീസ് കേസെടുത്തത്.  

vachakam
vachakam
vachakam

നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. കവിതയുടെ ഉറവിടം അന്വേഷിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.

 തന്റെ പേരിൽ വ്യാജ കവിത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ജി. സുധാകരൻ ആവശ്യപ്പെട്ടിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam