ദില്ലി: ദില്ലി: ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.
പത്ത് ദിവത്തിനുളളിൽ മൂന്നാം തവണയാണ് വില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു.
കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി. ഇതോടെ ദില്ലിയില്‍ പെട്രോളിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമായി.
ഈ മാസം മെയ് 19നും 15നും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. മെയ് 19ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമായിരുന്നു വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമായിരുന്നു മെയ് 15ന് വര്‍ധിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
