എറണാകുളം: തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ.
സമയബന്ധിതമായി അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കമ്മീഷൻ നിർദേശം നൽകി. നടപടി സ്വീകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം.
കുഞ്ഞിന് നേരെ ഉണ്ടായ ക്രൂരതയെ ശക്തമായി കമ്മീഷൻ അപലപിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് പറഞ്ഞു.
ഭർതൃവീട്ടുകാരുടെ ഒറ്റപ്പെടുത്തലിലെ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം. കുഞ്ഞിനെ ഭർത്താവിന്റെ ഇളയ സഹോദരൻ പീഡിപ്പിച്ച കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ അമ്മയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്