കൊല്ലം: കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. പനി ബാധിച്ച കുട്ടികള്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. പനി ബാധിച്ച മറ്റ് കുട്ടികളെയും ടെസ്റ്റ് ചെയ്യും. കൂടുതല്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു സ്ഥിരീകരിച്ചത്.
വായുവിലൂടെ പകരുന്ന രോഗമാണിത്. രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇത് പകരുന്നത്. സാധാരണ വൈറല്‍ പനിക്ക് സമാനമാണ് എച്ച് വണ്‍ എന്‍ വണ്‍ പനിയുടെ ലക്ഷണങ്ങളും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്