കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

JULY 24, 2026, 8:55 PM

തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്കേക്കാട് പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടത്. പുന്നയൂര്‍ക്കുളം ചമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷിഫാന്‍ (30) ആണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.

ഇയാളെ മെഡിക്കല്‍ പരിശോധനക്കായി ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെ വടക്കേക്കാട് ഹെല്‍ത്ത് സെന്‍റെറിലേക്ക് എത്തിച്ചതായിരുന്നു.

vachakam
vachakam
vachakam

ഇരു കൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇയാള്‍ രക്ഷപ്പെട്ടതെന്ന് പറയുന്നു. സംഭവത്തിൽ വടക്കേക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീണ്‍, അഖില്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തത്. 

 രണ്ടാഴ്ച മുന്‍പ് പുന്നയൂര്‍ക്കുളം ബാറിനു മുന്നിലുണ്ടായ അടിപിടിയില്‍ വടക്കേകാട് മുരിയന്തടം സ്വദേശി വിഷ്ണു യാദവിന് (24) ചെവിയിലും തലയിലും വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയാണിയാള്‍. നേരത്തെ കാപ്പ കേസ് ഉള്‍പ്പെടെ നിരവധി അടിപിടികേസുകളിലും ഉള്‍പ്പെട്ടയാളാണ്. നാലു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam