കർണാടകയിൽ ഭാര്യയെയും മകളെയുമടക്കം 4 പേരെ കുത്തിക്കൊന്നു; മലയാളി വയനാട്ടിൽ പിടിയിൽ 

MARCH 28, 2025, 8:52 PM

 മാനന്തവാടി:  ഭാര്യയെയും മകളെയും ഉൾപ്പെടെ നാലു പേരെ കുത്തിക്കൊന്ന മലയാളി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് പൊലീസ് പിടിയിലായത്. 

കർണാടകയിലെ കുടകിൽ വെച്ചാണ് ഗിരീഷിന്റെ ഭാര്യ നാഗി (34), മകൾ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ (70), ഗൗരി (65) എന്നിവർ കൊല്ലപ്പെട്ടത്. 

 കുടുംബത്തെ കാണാത്തതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

vachakam
vachakam
vachakam

വ്യാഴാഴ്ച കൊലനടത്തിയശേഷം രക്ഷപ്പെട്ട പ്രതി വയനാട് തലപ്പുഴയിലാണ് പിടിയിലായത്. ഇയാളെ കർണാടക പൊലീസിനു കൈമാറി.

കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറ‍ഞ്ഞു. ഏഴ് വർഷം മുൻപായിരുന്നു ഗിരീഷിന്റെ വിവാഹം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam