വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ആത്മഹത്യ ചെയ്ത നിലയിൽ

OCTOBER 25, 2025, 11:01 PM

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വെള്ളനാട് വെള്ളൂർപ്പാറ സ്വദേശി അനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്. 

അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി ഇദ്ദേഹം സസ്പെൻഷനിലാണ് എന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്. വീടിന്റെ മുറ്റത്തെ പ്ലാവിലാണ് അനിൽ കുമാറിനെ തൂങ്ങി മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. അനിൽ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam