കോട്ടയം: ലൈംഗികാതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിലായതായി റിപ്പോർട്ട്. കോട്ടയം മുൻ ഡി എം ഒയായ പാലാ സ്വദേശി പി എൻ രാഘവനാണ് അറസ്റ്റിലായത്. ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പാലായിലെ ക്ലിനിക്കിലെത്തിയപ്പോൾ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. ചികിത്സയ്ക്കായി ഇന്നലെയാണ് യുവതി രാഘവന്റെ ക്ലിനിക്കിലെത്തിയത്. ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
എന്നാൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെയോടെയാണ് രാഘവനെ അറസ്റ്റ് ചെയ്‌തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്