ആർഎസ്എസിൽ സജീവമാകാൻ മുൻ ഡിജിപി ജേക്കബ് തോമസ് 

SEPTEMBER 28, 2025, 4:09 AM

തിരുവനന്തപുരം: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. മുഴുവൻ സമയ പ്രചാരകനാകാനാണ് തീരുമാനം. 

എറണാകുളം പള്ളിക്കരയിൽ ഒക്ടോബർ ഒന്നിന് വിജയദശമി ദിനത്തിൽ സംഘടിപ്പിക്കുന്ന ആർഎസ്എസ് പദസഞ്ചലനത്തിൽ ഗണവേഷം ധരിച്ച് അദ്ദേഹം പങ്കെടുക്കും. ഇതോടെ പാര്‍ട്ടിയില്‍ ജേക്കബ് തോമസ് ഔദ്യോഗികമായി സജീവ പങ്കാളിയാകും.

പൊലീസ് സേനയില്‍ ഡിജിപി പദവി വഹിച്ചിരുന്ന അദ്ദേഹം വിരമിച്ചതിന് ശേഷം 2021ലാണ് ബിജെപിയിൽ ചേർന്നത്. തൃശൂരിൽ നടന്ന ബിജെപി സമ്മേളനത്തിൽ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽനിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽനിന്നും മത്സരിച്ചിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam